Monday, June 29, 2009

സത്യനായകാ മുക്തിദായകാ


ചിത്രം: ജീവിതം ഒരു ഗാനം
ഗാനരചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം. എസ്. വിശ്വനാഥന്‍
ആലാപനം: ഡോ. കെ. ജെ. യേശുദാസ്


സത്യനായകാ മുക്തിദായകാ
പുല്‍തൊഴുത്തിന്‍ പുളകമായ
സ്നേഹഗായകാ ശ്രീയേശുനായകാ

സത്യനായകാ മുക്തിദായകാ
പുല്‍തൊഴുത്തിന്‍ പുളകമായ
സ്നേഹഗായകാ ശ്രീയേശുനായകാ

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളികണ്ടുണര്‍ന്നിടാത്ത കണ്ണുകണ്ണാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ

സത്യനായകാ മുക്തിദായകാ
പുല്‍തൊഴുത്തിന്‍ പുളകമായ
സ്നേഹഗായകാ ശ്രീയേശുനായകാ

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ത്ഥമേ
സാഗരത്തില്‍ തിരയേതെന്ന കര്‍മ്മകാണ്ടമേ
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ത്ഥമേ
സാഗരത്തില്‍ തിരയേതെന്ന കര്‍മ്മകാണ്ടമേ
നിന്‍കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ

സത്യനായകാ മുക്തിദായകാ
പുല്‍തൊഴുത്തിന്‍ പുളകമായ
സ്നേഹഗായകാ ശ്രീയേശുനായകാ
ശ്രീയേശുനായകാ
ശ്രീയേശുനായകാ


Sathya naayaka mukthi daayaka
Pulthozhuththin pulakamaaya
snEha gaayakaa srii yezu naayaka

sathya..

kaalvariyil puuththulanja raktha pushpame
kaalaththinte kavithayaayaa kanaka thaarame (2)
ninnoli kandunarnnidaaththa kannum kannaano
ninte keerthi kettidaatha kaathu kaathaaNo (2)

sathya

anveshichchaal kandeththidum punyatheerthame
saagaraththin thirayethenna karma kaandame (2)
nin kadha keettalinjiTaaththa manam manamaano
ninte raajyam vannu cherum pulariyennaano (2)

sathya…

sree yezu naayaka (2)

No comments: