Tuesday, June 30, 2009

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍



ചിത്രം: സത്യം ശിവം സുന്ദരം
ഗാനരചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
ആലാപനം: ബിജു നാരായണന്‍


സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം

കല്ലെടുക്കും കളിതുമ്പിയെ പോലെ
ഒരുപാട് നോവുകള്‍ക്കിടയിലും പുഞ്ചിരി-
ചിറകു വിടര്‍ത്തുമെന്നച്ഛന്‍
പുഞ്ചിരി ചിറകു വിടര്‍ത്തുമെന്നച്ഛന്‍

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം

എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
നന്മതന്‍ പീലിയാണച്ഛന്‍
എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
നന്മതന്‍ പീലിയാണച്ഛന്‍
കടലാസു തോണി പോലെന്റെ ബാല്യത്തില്‍
ഒഴുകുന്ന സങ്കല്‍പമച്ഛന്‍
ഉടലാര്‍ന്ന കാരുണ്യമച്ഛന്‍
കൈ വന്ന ഭാഗ്യമാണച്ഛന്‍

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം

അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ
വാഴ്ത്തുമെന്നറിയില്ലയിന്നും
അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ
വാഴ്ത്തുമെന്നറിയില്ലയിന്നും
എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം
അനുപമ സങ്കല്‍പമച്ഛന്
അണയാത്ത ദീപമാണച്ഛന്
കാണുന്ന ദൈവമാണച്ഛന്

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെ-
ന്നച്ഛനെയാണെനിക്കിഷ്ടം


Soorynay thazhuki urakkamunarththume-
Nnachchanayaanenikkishtam
Njaanonnu karayumbol ariyaatheyurukume-
Nnachchaneyaanenikkishtam

Soorynaay…

Kalletukkum kali thumpiye pole
Oruppatu novukalkkidayilum punchiri
Chiraku vidarththumen achchan
Punchiri chiraku vidarththumennachchan

Soorynaay…

Ennumen pusthaka thaalil mayangunna
Nanmathan piiliyaanachchan (ennumen)
Kadalaasu thoni polenta balyaththil
Ozhukunna sankalpamachchan
Udalaarnna kaarunyamachchan
Kai vanna bhaagyamaanachchan

Sooryanaay…

Ariyillenikkethu vaakkinaalachchane
Vaazhthumennariyilla innum (ariyillenikk)
Ezhuthumii snehakshrangngalkkumappuram
Anupama sankalpam achchan
Anayaaththa deepamaanachchan
Kaanunna daivamaanachchan

Sooryanaay…






Dedicated to my dearest friend Gopika

No comments: