Wednesday, July 8, 2009

നീ കാണുമോ തേങ്ങുമെന്‍ ഉള്‍ക്കടല്‍

ചിത്രം: ഇരട്ടക്കുട്ടികളുടെ അഛന്‍
ഗാനരചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: ഡോ.കെ.ജെ. യേശുദാസ്

നീ കാണുമോ തേങ്ങുമെന്‍ ഉള്‍ക്കടല്‍
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍
മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു

നീ കാണുമോ തേങ്ങുമെന്‍ ഉള്‍കടല്‍
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം

എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ്
മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍
എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ്
മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍
കൂടണഞ്ഞു കാത്തിരുന്നു കാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍

നീ കാണുമോ തേങ്ങുമെന്‍ ഉള്‍ക്കടല്‍
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം

പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍
വിരഹരാത്രിതന്‍ പാതിര ചിന്തു ഞാന്‍
പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍
വിരഹരാത്രിതന്‍ പാതിര ചിന്തു ഞാന്‍
ഒന്നു കേള്‍ക്കു ജീവിതം പോയൊരീ
പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍

നീ കാണുമോ തേങ്ങുമെന്‍ ഉള്‍ക്കടല്‍
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍
മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു



Nee kaanumo thengumen ulkkatal
Nee ariyumo vingumen gadgadam
Veruthe ennaalum oramma vannen mizhi niranjnju
Minduvaan kothiyumaayen karal pitanjnju

Nee...

En vaakukal vaati veena pookkalaay
Mooka sandhyayil anynaay maari njaan -2
Kootananjnju kaathtihrunnu kanakkili
Evideyo maanjnju poy saanthwanangngal

Nee...

Pazhmannile baashpadharayaanu njaan
Viraha raathri than paathira chinthu njaan -2
Onnu kelkuu jeevitham poyori
Paazhmulam thandile nombarangngal



2 comments:

ജിജ സുബ്രഹ്മണ്യൻ said...

വരികൾക്കൊപ്പം പാട്ടിന്റെ ലിങ്ക് കൂടി കൊടുക്കൂ അരുൺ

Thus Testing said...

കാന്താരിച്ചേച്ചി,

ലിങ്ക് കൂടി ഇട്ടു. ഇതൊരു നല്ല സജഷന്‍ ആയിരുന്നു. അതു മുഖവിലയ്ക്കെടുത്തിരിക്കുന്നു.