Saturday, June 27, 2009

അകലേ അകലേ ആരോ പാടും



ചിത്രം: അകലെ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍
ആലാപനം: കാര്‍ത്തിക്


അകലേ അകലേ
ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങ-
ളോര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്റെ തൂവലാല്‍
തീര്‍ത്ത കൂടു തേടുന്നു ഞാന്‍
അകലേ അകലേ ആരോ പാടും

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസു പോലെ
പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ
മനസില്‍ വിടര്‍ന്നൊരോര്‍മ്മകള്‍

അകലേ...

യാത്രയാകും യാനപാത്രം
ദൂരെ മായവേ
മഞ്ഞുവീഴും വഴികളില്‍ നീ
മാത്രമാകവേ
സമയം മറന്നമാത്രകള്‍
മറയാന്‍ വിടാത്തൊരോര്‍മ്മകള്‍

അകലേ...



Akale akale aaro paadum
Oru novu paattinte nertha raagangal orthu pokunnu njan
Akale akale etho kaatil
Oru kunju praavinte thoovalaal theertha kutu thedunnu njan
Akale akale aaro paadum

Marayumoro pakalilum nee
Kaathu nilkunnu
Mazhanilaavin manasu pole
Poothu nilkkunnu
Ithalaay pozhinjnju veenuvo
Manasil vitarnnorormakal

Akale…

Yaathrayaakum yaanapaathram
Doore maayave
Manjnju veezhum vazhikalil nee
Maathramaakave
Samayam maranna maathrakal
Marayaan vidathorormmakal

Akale…

No comments: